Monday, 10 December 2012

ഒരു മഴക്കാലത്ത് ............

 മക്ക  റോഡില്‍   എക്സിറ്റ് 29-ല്‍ സിഗ്നല്‍ കാത്തു കിടക്കവേ പെട്ടെന്നോരുമഴ..
     
        മരുഭൂമിയെ കുളിരനിയിക്കാന്‍  പടച്ചവന്റെ  സ്നേഹ സമ്മാനം .

ആ മഴ
കണ്ടപ്പോള്‍ എന്റെ ഓര്‍മ്മകള്‍  നാല് വര്ഷം പിന്നിലേക്ക്‌ പോയി  ,

ഇത് പോലൊരു മഴക്കാലം


കൃത്യമായി  പറഞ്ഞാല്‍  2008-sep


മാസം,ആ മഴയനല്ലോ എന്‍റെ,ജീവിതം കീഴ്മേല്‍ മറിച്ചതും.

    പതിവ് പോലെ ജോലിക്ക് പോകാന്‍ ഇറങ്ങിയപ്പോഴാണ്  

എന്‍റെ
മൊബൈല്‍  റിംഗ്  ചെയ്തത്..

റിംഗ് ടോണ്‍  കേട്ടപ്പോള്‍ തന്നെ ആളെ
മനസിലായി.......
     
       ജസ്ന  .
 

ഇവളെന്താ ഇത്ര രാവിലെ .?


രാവിലെ ഉള്ള ഫോണ്‍ വിളി പതിവുള്ളതല്ല .


ഞാന്‍ കാള്‍ അറ്റന്‍ഡ് ചെയ്തു;


      എന്താ  ജസീ ....രാവിലെ തന്നെ...(വീട്ടില്‍  അവളെ ജസി എന്നാണ്
വിളിക്കുന്നത്‌ )


എനിക്കെന്താ രാവിലെ വിളിച്ചൂടെ...? 


കളിക്കാതെ കാര്യം പറ ജസീ...! 


അല്ലെങ്കിലും ഇക്ക ഇങ്ങനാ .....ഞാന്‍ ഒരു   സര്‍പ്രൈസ് പറയാനാ വിളിച്ചത് ..

കേള്‍ക്കാന്‍ താല്പര്യമിലെങ്കില്‍ സാര്‍ കേള്‍ക്കേണ്ട ..

ഞാന്‍ കേള്‍ക്കാം നീ പറഞ്ഞോളൂ...
 

എന്‍റെ ഉപ്പ  വരുന്നു ,

ഈ മാസം 24-)o തിയതി ..
 

             ഞങ്ങള്‍ രണ്ടുപേരും കേള്‍ക്കാന്‍ കൊതിച്ചിരുന്ന വാര്‍ത്ത ,അവളുടെ
 ഉപ്പ ഗള്‍ഫില്‍ നിന്ന്  വന്നാലുടെന്‍  ഞങ്ങളുടെ വിവാഹം .അത് കൊണ്ടാണ് ആ
വാര്‍ത്തക്ക്  മാധുര്യമേറിയതും ,


               ഞാനും ജസിയും ഒരുപാട് നാള്‍ കണ്ട സ്വപ്നം പൂവണിയാന്‍ പോകുന്നു ...
                           
   അങ്ങനെ ആ ദിവസം വന്നെത്തി .


 അവളുടെ ഉമ്മ  രാവിലെ വീട്ടില്‍ വന്നു പറഞ്ഞു , 

മോനെ ഉച്ചക്ക് എയര്‍
പോര്‍ട്ടില്‍ പോകാന്‍  നീയും കൂടി വരണം ,...

.
ഞാന്‍ പറഞ്ഞു . നോക്കട്ടെ  പണി തീരുമെന്കില്‍ വരാം ,

വളവുപച്ചയിലെ
 നിസാം   കാക്കയുടെ വീട്ടിലാണ്  ഇന്ന് ജോലി ,മറ്റെന്നാള്‍ പാല് കാച്ചാനുള്ളതാ ...
കുറച്ചു വയറിംഗ് കൂടി ബാക്കി ഉണ്ട്


    എങ്കില്‍ ശരി മോനെ ...അവര്‍ വീട്ടില്‍ നിന്നും ഇറങ്ങി..
ഞാന്‍ ജോലിക്കും പോയി ...


    രാവിലെ  ഒരു പതിനോന്നു  മണി ആയി കാണും  ,ജസിയുടെ ഫോണ്‍ വരുന്നു ,

   ഇക്ക ഞങ്ങള്‍ ഇറങ്ങുകയാ.....
       
          ഇക്ക വരുന്നില്ലേ ,,,,?

 ഇല്ല ...നിങ്ങള്‍ പോയി വരൂ...


          ഞങ്ങള്‍ ഇപ്പോള്‍ വളവുപച്ചയില്‍ കൂടി വരും ഇക്ക റോഡില്‍ നില്‍ക്കുമോ...?


  നില്‍ക്കാം .....


അങ്ങനെ അവര്‍ വരുന്നത് കാത്തു ഞാന്‍ റോഡില്‍ നിന്നു,അവരുടെ വണ്ടി
എന്റെ അടുത്ത്  നിര്‍ത്തി ,


           
അവള്‍ അന്ന് എനിക്ക് ഈറ്റവും ഇഷ്ട്ടപെട്ട  റോസ് നിറത്തിലുള്ള  ചുരിദാര്‍ ആണ് ധരിച്ചിരുന്നത് ,


ആ വേഷത്തില്‍   അവളുടെ സൗന്ദര്യം ഇരട്ടിയായി എനിക്ക് തോന്നി
..അവളുടെ കണ്ണുകള്‍ക്ക്‌ പതിവിലേറെ തിളക്കവും......


           എനിക്ക് നേരെ കൈ വീശി ,ചുണ്ടില്‍ ചെറു പുഞ്ചിരിയോടെ അവള്‍
എയര്‍ പോര്ടിലേക്ക് പോയി.
.          
           സമയം  നാലുമണി  ,ജോലിയും കഴിഞ്ഞു ഞങ്ങള്‍  റോഡില്‍ വന്നപ്പോള്‍ ,നല്ല മഴ , ആകാശം മുഴുവന്‍ ഇരുണ്ടു കൂടി,ശക്തമായ ഇടിയും മിന്നലും ,

അര മണിക്കൂര്‍  കഴിഞ്ഞില്ല , ടാക്സി  ഡ്രൈവര്‍മാര്‍ എല്ലാരും എന്തൊക്കെയോ ,സംസാരിക്കുന്നു , ഞാന്‍ കാര്യം തിരക്കി


,എന്താ    ഷമീര്‍  ..?


  അളിയാ  നമ്മുടെ പ്രസാദ്‌ അണ്ണന്റെ വണ്ടി അപകടത്തില്‍ പെട്ടു.. നിലമേല്‍ വഴോട്  വളവില്‍ വെച്ച് ,,സൂപ്പര്‍ ഫാസ്റ്റു ബസുമായി കൂട്ടി ഇടിച്ചു...


 എന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി .. അല്ലാഹ് ,ആവണ്ടിയിലല്ലേ  അവര്‍ എയര്‍ പോര്‍ട്ടില്‍ പോയത്


     ഞാന്‍  അവളുടെ മൊബൈലില്‍ വിളിച്ചു .... പരിധിക്ക് പുറത്ത്‌ ..
 ഞാന്‍ ബൈക്കുമെടുത്ത്‌ സംഭവ സ്ഥലത്തേക്ക് പോയി..

      അവിടെ ചെന്നപ്പോള്‍ ,എല്ലാരേയും ഹോസ്പിറ്റലില്‍ കൊണ്ടുപോയെന്നു ,ഒരാള്‍ പറഞ്ഞു , 

ഞാന്‍ നേരെ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലേക്ക് ,വണ്ടി വിട്ടു ,

അപ്പോഴും എന്റെ പ്രാര്‍ത്ഥന ആര്‍ക്കും ഒന്നും സംഭവിക്കരുതേ 

എന്നായിരുന്നു...... നേരെ  i c u .വിലേക്ക് ഓടി   അവിടെ  നസീര്‍ ഇക്ക 

നില്‍ക്കുന്നു , ഞാന്‍ നസീര്‍ ഇക്കയോട് ചോദിച്ചു ...ഇക്ക അവര്‍ക്ക് എങ്ങനെ ഉണ്ട് ....

ഒരു പൊട്ടി കരച്ചിലായിരുന്നു മറുപടി ........... 

ഞാനറിഞ്ഞില്ല ,എന്റെ നേരെ കൈ  വീശി  അവള്‍ യ്ത്രയായ്തു  മരണത്തിലെക്കെന്നു ..................


പിറ്റേന്ന് മലയാള പത്രങ്ങള്‍ ഇറങ്ങിയത് ..ഇങ്ങനെയാണ്.......

       നിലമേല്‍ ,വഴോട് വാഹനാപകടം ഒരു കുടുംബത്തിലെ നാലുപെരുല്‍പെടെ അഞ്ചു മരണം 

  പുറകില്‍ ഉള്ള വണ്ടിക്കാരുടെ നീണ്ട ഹോണ്‍  കേട്ടാണ് ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നതു ,കണ്ണില്‍ നിന്നും ഇട്ടു വീണ കണ്ണീര്‍ തുള്ളിയെ തുടച്ചുകൊണ്ട് ഞാന്‍ പ്രവാസത്തിന്റെ ഇരുട്ടറയിലേക്ക് യാത്രയായി.......................

Sunday, 9 December 2012

നിനക്കായ്‌

  പ്രിയ സ്നേഹിതേ....

        നിനക്കായ്‌  ഞാന്‍ കാത്തു വെച്ച

         സ്നേഹ സമ്മാനം  ,എന്‍ ഹൃദയത്തില്‍

          ഒരു  കനലായി എരിയുന്നു

           വെറും ഒരു പാഴ് വാക്കിനാല്‍ 

           നീ എന്നെ  പിരിഞ്ഞപ്പോള്‍

           ഞാനറിഞ്ഞില്ല പ്രിയേ
,
         നിന്‍ജീവനു  ഒരു ബ്ലെയിടിന്റെ ,വിലയെ ഉള്ളുവെന്നു.."""""""'

Thursday, 16 August 2012

എന്റെ പ്രിയ സ്നേഹിതേ ..............നിനക്കായ്‌


                                                         
                                                         നെഞ്ച്  പൊട്ടി  പാടിയിട്ടും  എന്റെ  മധുര മൂറും 

                                                           പാട്ട് നീ കേള്‍ക്കതതെന്തെ............................
                                   

Friday, 25 May 2012


ഗള്‍ഫ്‌ മലയാളിയെ  സംപതിച്ചിടത്തോളം  പാറ്റയും  മൂട്ടയും   ഇല്ലാത്ത  റൂമുകള്‍  
കുറവാണ്  ,,,,,,
ചൂട് സമയങ്ങളിലാണ്   ഇവയുടെ  ശല്ല്യം  കൂടുതല്‍   ..
രാത്രി  ആയി  കഴിഞ്ഞാല്‍   പിന്നെ  ആവരുടെ  ലോകമാണ്.........
ഭക്ഷണ പതാര്തങ്ങളില്‍   കയറി  ഉള്ള  ആ ഇരിപ്പ്  കാണണം    ........................................ഗുരുവായൂര്‍  കേശവന്‍  പോലും  നാണിച്ചു  തല  താഴ്ത്തും ..നമ്മള്‍  മലയാളികള്‍  നാട്ടില്‍ ഭാര്യയോ / അമ്മയോ  തരുന്ന   ചോറിലോ മറ്റോ  ഒരു  പൊടി  കിടന്നാല്‍ മതി  അവരുടെ അന്നത്തെ ദിവസം  കുളമാകാന്‍ . ഇവിടെ ഒരു  പ്രശനവുമില്ല   ................
അല്ല      പ്രശനം കാട്ടിയാലും  ആര്  കാണാന്‍  ആര്  കേള്‍ക്കാന്‍ .....

Thursday, 24 May 2012

പ്രവാസി

  പ്രയാസങ്ങള്‍ 

മാത്രം 
ചുമക്കാന്‍ വിധിച്ചവന്‍ 
പ്രായമായിട്ടും കിതക്കാന്‍ 
മടിച്ചവന്‍ 
പ്രവാസി.....................................................

പ്രിയ സുഹ്ര്തുക്കളെ 

ഞാന്‍ ബ്ലോഗ്‌ എഴുത്തില്‍ ഒരു തുടക്ക കാരനാണ്  ഒരുപാടു തെറ്റുകള്‍ സംഭവിച്ചേക്കാം ...അതെല്ലാം എന്റെ തുടക്കത്തിലുള്ള അറിവില്ലയ്മയായ് കരുതി ക്ഷമിക്കുക  .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും  നല്‍കിയാല്‍   മാത്രമേ തെറ്റ് തിരുത്തി  മുന്നോട്ടുപോകാന്‍  സാധിക്കുകയുള്ളൂ  ... നിങ്ങളുടെയെല്ലാം നിസീമമായ  സഹകരണം  പ്രതീക്ഷിച്ചു  കൊണ്ട്  നിങ്ങളുടെ  സ്വന്തം ............
nihasvalavupachayil.blogspot.com                                                                                                         നിഹാസ്  വളവുപച്ചയില്‍